കേരളത്തില്‍ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കി

  • Post category:news
  • Reading time:2 mins read
You are currently viewing കേരളത്തില്‍ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കി

തിരുവനന്തപുരം: കേരളത്തില്‍ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സൂക്ഷ്മപരിശോധന 10-ന് നടക്കും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസം 12 ആണ്. വോട്ടെടുപ്പ് 27-ന് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും.

തിരുവനന്തപുരം ജില്ലയില്‍ – കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്തിലെ കോട്ടുക്കോണം, അമ്പൂരിയിലെ ചിറയക്കോട്, കാട്ടാക്കടയിലെ പനയംകോട്, കല്ലറയിലെ വെള്ളംകുടി, നാവായിക്കുളത്തെ ഇടമണ്‍നില, മാറനല്ലൂരിലെ കുഴിവിള, കണ്ടണ്‍ല,

കൊല്ലം ജില്ലയില്‍ – അഞ്ചല്‍ ഗ്രാമ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡ്, കിഴക്കേകല്ലടയിലെ ഓണമ്പലം, കടക്കലിലെ തുമ്പോട്, ഇട്ടിവയിലെ നെടുംപുറം,

പത്തനംതിട്ട ജില്ലയില്‍ – റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ നെല്ലിയ്ക്കമണ്‍,

ആലപ്പുഴ – കുത്തിയതോട് ഗ്രാമ പഞ്ചായത്തിലെ മുത്തുപറമ്പ്, കായംകുളം മുനിസിപ്പാലിറ്റിയില്‍ വെയര്‍ ഹൗസ്, ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ റ്റി.ഡി. അമ്പലം വാര്‍ഡ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ വെട്ടിയാര്‍, പാലമേല്‍ ഗ്രാമ പഞ്ചായത്തിലെ മുകുളവിള,

കോട്ടയം – തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്തിലെ മോര്‍കാട്, കരൂര്‍ ഗ്രാമ പഞ്ചായത്തിലെ വലവൂര്‍ ഈസ്റ്റ്, മൂന്നിലവിലെ ഇരുമാപ്ര, പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എലിക്കുളം, കിടങ്ങൂര്‍, മണിമല ഗ്രാമ പഞ്ചായത്തിലെ പൂവത്തോലി,

ഇടുക്കി – മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ആനക്കുളം നോര്‍ത്ത്, ഉപ്പുതറയിലെ കാപ്പിപ്പതാല്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂര്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട്, തൊടുപുഴ നഗരസഭയിലെ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ്,

എറണാകുളം – മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ നെല്ലാട്, നെല്ലിക്കുഴിയിലെ സൊസൈറ്റിപ്പടി,

തൃശ്ശൂര്‍ – പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാറ്റുമുറി, കോലഴിയിലെ കോലഴി നോര്‍ത്ത്, പൊയ്യയിലെ പൂപ്പത്തി വടക്ക്, തളിക്കളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ, പാലക്കാട് ജില്ലയില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തിലെ നാട്ടുകല്‍, മലമ്പുഴയിലെ കടുക്കാംകുന്നം ഈസ്റ്റ്, മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ കളപ്പാറ, ആനക്കയത്തെ നരിയാട്ടുപാറ, ആലിപ്പറമ്പിലെ വട്ടപ്പറമ്പ്, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കീഴ്ച്ചിറ, മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി ടൗണ്‍,

കോഴിക്കോട് – കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം,

വയനാട് – മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ മാണ്‍ണ്ടാട്,

കണ്ണൂര്‍ – ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ കോളനി കിഴക്കേപാലയാട് എന്നീ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.

0Shares