
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍. വയനാട്ടില്‍ യു.ഡി.എഫിന് 51% വോട്ടും എല്‍.ഡി.എഫ് 33 % വോട്ടും എന്‍.ഡി.എയ്ക്ക് 12% എന്നിങ്ങനെയാണ് കണക്ക്. കാസർകോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

രാജ്‌മോഹന്‍ ഉണ്ണിത്താന് 46% വോട്ട് നേടുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ 33 %വും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 18% വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു. കണ്ണൂരില്‍ 43 %വോട്ട് നേടി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍. എല്‍.ഡി.എഫ്- 41%, എന്‍.ഡി.എ 13% വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.
വടകരയില്‍ കെ.മുരളീധരന്‍ ജയിക്കും. യു.ഡി.എഫിന് 47ഉം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയരാജന് 42% മും ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവന് 9 % വും വോട്ടും ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍. കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. പ്രദീപ് കുമാര്‍ വിജയിക്കും. 42 % വോട്ടാണ് ലഭിക്കുക. യു.ഡി.എഫിന് 41 %വും എന്‍.ഡി.എക്ക് 11% വും ലഭിക്കും.
