കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്‍, കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ ഭക്ഷ്യമേളയും ഉല്‍പന്ന വിപണിമേളയും ‘കാസ്രോട്ടെ രുചിപ്പെരുമ-2018 ‘ സംഘടിപ്പിക്കുന്നതായി സംഘടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള മിലന്‍ ഗ്രൗണ്ടിലാണ് പരിപാടി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഭക്ഷ്യമേള സംഘടിപ്പിച്ച കുടുംബശ്രീ വനിതകളുടെ കൈപ്പുണ്യം ജില്ലയിലെ പൊതുജനങ്ങള്‍ക്കുകൂടി ലഭ്യമാകുന്നതോടൊപ്പം കുടുംബശ്രീയുടെ ഉല്‍പന്നങ്ങള്‍ പരിചയപെടുത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്ന് ഉദ്ഘടനം ചെയ്യും. നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ മുഖ്യാതിഥിയാകും. എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ രാത്രി എട്ടു മണി വരെ സ്റ്റാള്‍ പ്രവര്‍ത്തിക്കും. വൈകുന്നേരങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാമേള അരങ്ങേറും. മേളയില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണപാനീയങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാകും. എല്ലാ ഭക്ഷ്യപദാര്‍ത്ഥങ്ങളും തത്സമയം നിര്‍മിച്ചു നല്‍കുമെന്ന് ജില്ലാമിഷന്‍ അസി.കോര്‍ഡിനേറ്റര്‍മാരായ ഹരിദാസ്, സി.ജോസഫ് പെരുകിന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഹരിപ്രസാദ്, ടി.പി.ജിജു, രേഷ്മ, ജാസിം ഷക്കീല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘കാസ്രോട്ടെ രുചിപ്പെരുമ-2018’; കുടുംബശ്രീ ഭക്ഷ്യമേള നാളെ മുതല്‍