ഉളിയത്തടുക്ക എസ്.പി നഗറിൽ ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ ഞെട്ടി യാത്രക്കാരും നാട്ടുകാരും;കാസർഗോഡ് ഫയർ യൂണിറ്റ് എത്തി സ്ഥിതി നിയന്ത്രിച്ചു; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing ഉളിയത്തടുക്ക എസ്.പി നഗറിൽ ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ ഞെട്ടി യാത്രക്കാരും നാട്ടുകാരും;കാസർഗോഡ് ഫയർ യൂണിറ്റ് എത്തി സ്ഥിതി നിയന്ത്രിച്ചു; കൂടുതൽ അറിയാം..

കാസർകോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തി. കാസർകോട് – സീതാംഗോളി റൂട്ടിൽ സർവീസ് നടത്തുന്ന ‘വീര ഹനുമാൻ’ ബസിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് സംഭവം നടന്നത്. ഉളിയത്തടുക്ക എസ്.പി നഗറിൽ എത്തിയപ്പോൾ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും വൻ തോതിൽ പുക ഉയരുകയായിരുന്നു. തീപടരുന്നതാണെന്നു കരുതിയ യാത്രക്കാർ പരിഭ്രാന്തരായങ്കിലും ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി. ബസ് റോഡരികിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരടക്കം എല്ലാവരും സുരക്ഷിതരായി ബസ്സിൽ നിന്നും ഇറങ്ങി മാറി നിന്നു. ചിലർ ഭയം കാരണം ഇറങ്ങിയോടി. ബസിൻ്റെ എഞ്ചിൻ ഭാഗത്തുനിന്നുമാണ് ശക്തമായ പുക ഉയർന്നത്. പുക സമീപ പ്രദേശത്ത് ആകെ പടർന്നു. മറ്റു വാഹനയാത്രക്കാരിലും സമീപത്തെ വീട്ടുകാരിലും ഞെട്ടലുണ്ടാക്കി. ഉടൻതന്നെ കാസർഗോഡ് ഫയർ യൂണിറ്റ് എത്തി സ്ഥിതി നിയന്ത്രിച്ചു.

ബസിൻ്റെ ടർബോ ജാം ആയതാണ് പുക ഉയരാൻ കാരണമെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. എഞ്ചിൻ ഓയിൽ ലീക്കായി ചൂടായ ഭാഗങ്ങളിൽ വീണ് പുകയുണ്ടാകുന്ന അവസ്ഥയാണിതെന്നും അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് ആർക്കും പരിക്കുകളില്ലെന്ന് പോലീസും സ്ഥിരീകരിച്ചു. ഇതോടെ നാട്ടുകാരുടെ ഭയപ്പാട് മാറി, പിന്നീട് ഗതാഗതം പൂർവ്വ സ്ഥിതിയിലേക്ക് ആവുകയായിരുന്നു.

0Shares