മുള്ളേരിയ: കോട്ടൂര്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ ഷേക്ക് അബ്ദുള്‍ ബഷീറിന്റെ മകന് മുഹമ്മദ് മുബീനെ (38)യാണ് മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ ബദര്‍ ജുമാമസ്ജിദ് ഖത്തീബ് ഉണര്‍ന്നു പുറത്തിറങ്ങിയപ്പോഴാണ് തൂങ്ങിയ നിലയില്‍ ഒരാളെ കണ്ടത്. പള്ളിക്കടുത്തായി ഒരു ബൈക്കും ഹെല്‍മറ്റും കണ്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഉടന്‍ പള്ളിക്കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ളക്കുഞ്ഞിയെയും പരിസരവാസികളെയും വിവരം അറിയിച്ചു.
പോലിസെത്തി ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പരിസരത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കിട്ടിയതായി പോലിസ് പറഞ്ഞു. അടുത്തിടേയാണ് യുവാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. മുബീന്റെ ഭാര്യ കര്‍ണാടക സുള്ള്യ ബള്ളാരെ കല്ലൂണിയിലെ ഷഹസ്ജിദ പിണങ്ങിപ്പോയിരുന്നു. ഇന്നലെ ഭാര്യാവീട്ടില്‍ പോയി മുബീന് വൈകിട്ടോടെ നാട്ടിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയിരുന്നില്ല. ഭാര്യയുമായുള്ള പിണക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിലുണ്ട്. ഖമറുന്നീസയാണ് മാതാവ്. ഭാര്യ: സാജിത. ഖമറുന്നീസ ഏകമകളാണ്.
കാസര്‍കോട്ടെ പ്രവാസിയായ യുവാവ് കോട്ടൂരിലെ മദ്രസ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി