കാസര്‍കോട്ടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂര്‍ച്ഛിക്കുന്നു: രാജി ഭീഷണി രാഷ്ട്രീയ നാടകമോ ?.

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂര്‍ച്ഛിക്കുന്നു: രാജി ഭീഷണി രാഷ്ട്രീയ നാടകമോ ?.

കാസര്‍കോട്: കാസര്‍കോട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചതിനെത്തുടര്‍ന്ന് പുറത്താക്കിയ പ്രാദേശിക നേതാവ് ഡി.എം.കെ മുഹമ്മദിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ നാല്‍പത് പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. തദ്ദേശതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഡിവിഷനില്‍ ഹര്‍ഷദ് വോര്‍ക്കാടിക്കെതിരെയായിരുന്നു ഡി.എം.കെ മുഹമ്മദ് വിമതനായി മത്സരിച്ചിരുന്നത്.

അതേസമയം, ഹര്‍ഷദ് വോര്‍ക്കാടിയുടെ രാജി സമ്മര്‍ദ്ദ തന്ത്രമാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെക്കുന്നത് സംബന്ധിച്ച കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കുന്നതിന് പകരം പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയതില്‍ നിന്ന് തന്നെ ഇത് വ്യക്തമാണെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഡി.എം.കെ മുഹമ്മദിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിപ്പിക്കുന്നതിന് വേണ്ടിയുള്ള അടവാണ് ഇതെന്ന സംശയമുള്ളതിനാല്‍ ഇതൊന്നും ഗൗരവത്തിലെടുക്കേണ്ട കാര്യമില്ലെന്നും ഇവര്‍ പറയുന്നു.

0Shares