കാസര്‍കോട് നഗരസഭയുടെ ആരോഗ്യ വിഭാഗം ചാലക്കുന്നില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് നഗരസഭയുടെ ആരോഗ്യ വിഭാഗം ചാലക്കുന്നില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

കാസര്‍കോട്: നഗരസഭാ ആരോഗ്യ വിഭാഗം ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. വിദ്യാനഗര്‍ ചാലക്കുന്നിലെ സാംസ്‌കാരികകേന്ദ്രത്തില്‍ നടന്ന ക്യാംപ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘടനം ചെയ്തു. ഘ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി അധ്യക്ഷനായി. ഡോ.കെ ഗീത, ഡോ.മഹാബല ശര്‍മ, ഡോ. സത്യേന്ദ്ര മുളിയാര്‍, ഡോ. ആയിഷത് നാസിയ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി. രോഗികളെ പരിശോധിച്ചു സൗജന്യ മരുന്ന് വിതരണം നടത്തി. നഗരസഭാ ഹെല്‍ത്ത് വിഭാഗത്തിലെ ഹെല്‍ത്ത് ഇന്‍പെക്ടര്‍ സുര്‍ജിത് സ്വാഗതവും സൈറ നന്ദിയും പറഞ്ഞു.

0Shares