ഉദുമ: കബഡി പരിശീലനത്തിനിടെ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് യുവാവ് ഉദാരമതികളുടെ ചികിത്സാസഹായം തേടുന്നു. അംബാപുരത്തെ രുഗ്മണിയുടെയും പരേതനായ നാരായണന്റെ മകന്‍ ബി.പി മനോജാ (19)ണ് സഹായം തേടുന്നത്. യുവധാര അംബാപുരത്തിന്റെ ജൂനിയര്‍ കബഡി ടീം താരാമാണ് മനോജ്. വീഴ്ച്ചയില്‍ മനോജിന്റെ തലയില്‍ രക്തം കട്ടകെട്ടി ബ്ലോക്ക് സംഭവിച്ചതായി മംഗളൂരു ഫാദര്‍ മുള്ളേഴ്‌സിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തിര ഓപ്പറേഷനും മറ്റ് ചികിത്സാ ചിലവുകള്‍ക്കും കൂടി രണ്ട് ലക്ഷത്തിലെറെ തുക ആവശ്യമായി വരും. മനോജിന്റെ അമ്മക്ക് തൊഴിലുറപ്പ് പണിയിലൂടെ കിട്ടുന്ന വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം.
ഇത്തരമൊരു സാഹചര്യത്തില്‍ ഇത്രയും ഭീമമായ തുക ചിലവിടാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബത്തിന് സാധിക്കില്ല. ആയതിനാല്‍ സന്മനസുള്ള മുഴുവനാളുകളുടെ സഹായത്തിന് കാത്തിരുക്കുകയാണ് മനോജിന്റെ കുടുംബം. അംബാപുരം യുവധാര ക്ലബ് കാനറാ ബാങ്ക് പാലക്കുന്ന് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങി.
A/C NO . 2359101109729, IFSC CODE: CNRBOOOO 726. PH: 9947153947, 9847594826.
കബഡി പരിശീലനത്തിനിടെ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ താരം ചികിത്സാസഹായം തേടുന്നു