കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കടത്താന്‍ ശ്രമിച്ചത് 15.2 ലക്ഷം രൂപയുടെ സ്വര്‍ണം; കാസര്‍കോട് സ്വദേശി പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കടത്താന്‍ ശ്രമിച്ചത് 15.2 ലക്ഷം രൂപയുടെ സ്വര്‍ണം; കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കടത്താന്‍ ശ്രമിച്ച 15.2 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കാസര്‍കോട് എടച്ചക്കൈ സ്വദേശി മുഹമ്മദ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സ്വര്‍ണം ഗുളിക രൂപത്തിലാക്കി മല ദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. കസ്റ്റംസ് ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ ആണ് സ്വര്‍ണം പിടികൂടിയത്. 379 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് പിടികൂടിയത്. ദുബായില്‍നിന്നും ഗോഎയര്‍ വിമാനത്തിലാണ് ഇയാള്‍ എത്തിയത്.

0Shares