കാഞ്ഞങ്ങാട്(കാസര്‍ഗോഡ്) : എല്ലാ വീടുകളിലും പച്ചക്കറികൃഷി പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ. എല്ലാ വീടുകളിലും വീട്ടുകാർ പച്ചക്കറി കൃഷി ചെയ്യുകയെന്നതാണ് ഉദ്ദേശം. ഇത് നടപ്പിലാകുന്നതിനുവേണ്ടി ആവശ്യക്കാരുടെ വീടുകളിലേക്ക് ഗ്രോ ബാഗ്ലില്‍ മുളപ്പിച്ച തൈകൾ എത്തിക്കുകയാണ് കാഞ്ഞങ്ങാട് നഗരസഭ ചെയ്യുന്നത്. കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മുളപ്പിച്ചെടുത്ത തക്കാളി, വെണ്ട, വഴുതിന, പച്ചമുളക് തുടങ്ങിയവയാണ് വീടുകളിലേക്ക് എത്തിച്ച് കൊടുക്കുന്നത്.
ഇതിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്തുള്ള ശ്രീകൃഷ്ണ അഗ്ഗിത്തായയുെട വീട്ടില്‍ എത്തി ഗ്രോബാഗില്‍ മുളപ്പിച്ച തൈകള്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ വീട്ടുടമക്ക് നല്‍കിയാണ് പദ്ധതിയുടെ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ ഗംഗ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.ഉണ്ണികൃഷ്ണന്‍, സന്തോഷ് കുശാല്‍നഗര്‍, കൃഷി അസി: ഡയരക്ടര്‍ അനില്‍ വര്‍ഗീസ്, കൃഷി ഓഫീസര്‍ മുഹമ്മദ് സാലി എന്നിവര്‍ സംസാരിച്ചു. കര്‍മ്മസേന സെക്രട്ടറി അനീഷ് സ്വാഗതവും പ്രസിഡണ്ട് ശ്രീധരന്‍ നന്ദിയും പറഞ്ഞു.
എല്ലാ വീടുകളിലും പച്ചക്കറികൃഷി പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ; വീട്ടുകാർ ചെയ്യേണ്ടത്