
കാസര്‍കോട്: എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റായി മുര്‍ഷിദ് മുഹമ്മദിനേയും ജന.സെക്രട്ടറിയായി അര്‍ഫാത്ത് കൊവ്വലിനേയും ട്രഷറായി ഖാദി ബേവിയേയും തെരഞ്ഞെടുത്തു. നെല്ലിക്കട്ട പി.ബി.എം സ്കൂളില്‍ നടന്ന ഡെലിഗേറ്റ് കോണ്‍ഫറന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു. ഖാലിദ് ഷാന്‍ അധ്യക്ഷനായി. മുന്‍ സംസ്ഥാന സെക്രട്ടറി കരീം കുണിയ, സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ഇബ്രാഹിം പള്ളങ്കോട് എന്നിവര്‍ പ്രഭാഷണം നടത്തി. മുര്‍ഷിദ് മുഹമ്മദ്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഇ അബൂബക്കര്‍ ഹാജി, പി.ഡി.എ റഹ്മാന്, ഹമീദ് സി.ഐ, ആസ്ഹറുദ്ധീന് അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ഗോള്‍ഡന്‍ റഹ്മാന്, റഫീഖ് വിദ്യാനഗര്‍, സി.ബി ലത്തീഫ് സംബന്ധിച്ചു.
മറ്റു ഭാരവാഹികള്‍: അജ്മല്‍ മിര്ഷാന്, ശിഹാബ് പുണ്ടൂര്‍, ഷഫാന് ന്യൂ ബേവിഞ്ച (വൈസ് പ്രസിഡന്റുമാര്‍) അബ്ദുല്‍ ഖാദര്‍ സി.എ, മനാന് ചെങ്കള, ഷാനിഫ് എടനീര്‍, അനീസ് മാവിനക്കട്ട (സെക്രട്ടറിമാര്‍), അര്‍ഷാദ് സി.എ, ബിലാല്‍ അഫ്രാദ്, ഷാദുലി തൈവളപ്പ്, ഫാറൂക് നാല്‍ത്തടുക്ക, സിനാന് സി.ബി, തന്‍സീഫ് ചേരൂര്‍, സാബിത്ത് പി.സി, നാസര്‍ ചെര്‍ക്കള (വിംഗ് കണ്‍വീനര്‍മാര്‍).