
ദുബൈ: പാം ദേരയിലുള്ള കാസ്രോട്ടാർ ഡ്രെസ്സ് വ്യാപാരികളുടെ മൂന്നാം പെരുന്നാൾ ഇന്ന് രാത്രി നടക്കുന്നു. ഓരോ മനസ്സും പാർക്കയുടെ പന്ത് ഉരുളുന്ന മംസാർ ഇത്തിഹാദ് മൈതാനിയിലേക്ക്. പാർക്ക സോക്കർ ലീഗ് ഇന്ന് രാത്രി 11മണിക്ക് മംസാർ ഇത്തിഹാദ് ഗ്രൗണ്ടിൽ വെച്ച് നടക്കും. ദുബായിലെ പാം ദേരയിൽ ജോലി ചെയ്യുന്ന കാസ്രോട്ടാരുടെ വസ്ത്ര വ്യാപാരികളാണ് നാലു ടീമായി ഏറ്റുമുട്ടുന്നത് . നിലവിലെ ചാമ്പ്യൻമാരായ പാം ദേര സ്പോർട്ടിങ് , ഷൂട്ടേർസ് ഫ് സി , എമിറേറ്സ് ഫ് സി , യൂ കെ ഫൈറ്റെർസ് ഇന്നീ ടീമുകളാണ് കൊമ്പുകോർക്കുന്നത് .സോക്കർ ലീഗ് വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

യു.എ.ഇ.കെ.എം.സി.സി നാഷണൽ കമ്മിറ്റി നേതാക്കളോടൊപ്പം കാസർകോട് മണ്ഡലം കമ്മിറ്റിയും ദുബായ് ഇൻകാസ് കാസര്‍കോട് ജില്ലാ പ്രതിനിധി നൗഷാദ് കന്യപ്പാടി ,നാഷണൽ കാർ റാലി ചാമ്പ്യൻ മൂസ ഷരീഫ്,ഇക്ബാൽ അത്ബൂർ , പരേതരുടെ പരസഹായി അഷ്‌റഫ് താമരശേരി, നസീർ വാടാനപ്പള്ളി , എഴുത്തുകാരൻ ദിനേശ് , പൊതു പ്രവർത്തകൻ ഇബ്രാഹിം തവക്കൽ , മാധ്യമ പ്രവർത്തകരായ സാദിഖ് കാവിൽ ,ജലീൽ പട്ടാമ്പി, ശരീഫ് കാരശ്ശേരി , ടാറ്റ ഫോൺസ് ഉടമ അലി , ഷംസു മാഷ് , യുവ എഴുത്ത് കാരനും പ്രസംഗികനുമായ ജംഷി അട്ക്ക, സത്താർ നാരമ്പാടി , സെന്റർ ഫ്രഷ് എം. ടി ഇക്ബാൽ ,കേരള ഫുട്ബോൾ റഫറീസ് അസോസിയേഷൻ പ്രതിനിധികളും സംബന്ധിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും, ട്രോഫിയും റണ്ണേർസ് അപ്പിന് ടോഫിയും നൽകും.
