ആധുനീക വൈദ്യുത വിളക്കുകളുടെ ശേഖരവുമായി ലോഗോണ്‍ എന്റര്‍പ്രൈസസിൻ്റെ ഷോറൂം തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും

  • Post category:local news
  • Reading time:1 min read
You are currently viewing ആധുനീക വൈദ്യുത വിളക്കുകളുടെ ശേഖരവുമായി ലോഗോണ്‍ എന്റര്‍പ്രൈസസിൻ്റെ ഷോറൂം തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും

കാസര്‍കോട്: ആധുനീക വൈദ്യുത വിളക്കുകളുടെ ശേഖരവുമായി ലോഗോണ്‍ എന്റര്‍പ്രൈസസിന്റെ ഷോറൂം ബന്തിയോട്ട് തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൂതന സാങ്കേതിക ആശയങ്ങളുമായി ആരംഭിക്കുന്ന ഷോറൂമില്‍ ഓട്ടോമാറ്റിക് എല്‍.ഇ.ഡി സെന്‍സര്‍ ബള്‍ബ്, സ്ട്രീറ്റ് ലൈറ്റുകള്‍, എല്‍.ഇ.ഡി റീചാര്‍ജബിള്‍ ബള്‍ബ് തുടങ്ങിയ വില്‍പനക്ക് ലഭിക്കും. ഷോറൂം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അശ്രഫ് ഉദ്ഘാടനം ചെയ്യും. ഷഹീര്‍ തങ്ങള്‍ കുമ്പോല്‍ പ്രര്‍ഥന നടത്തും. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹൂല്‍ ഹമീദ്, ബി.എം മുസ്തഫ, മജീദ് പച്ചാമ്പള തുടങ്ങിയവര്‍ സംബന്ധിക്കും. ലോഗോണ്‍ എന്റര്‍പ്രൈസസ് തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും വാര്‍ത്താസമ്മേളനത്തില്‍ കമ്പനി ഡയരക്ടര്‍ ഷാഹുല്‍ ഹമീദ്, മാനേജിങ് ഡയരക്ടര്‍ മുഹമ്മദ് നൗഷാദ് സംബന്ധിച്ചു.

 

0Shares