
കോഴിക്കോട്: പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി അദ്ധ്യാപകനെതിരെ പരാതി. ഇതേ തുടർന്ന് പോലീസ് കെ.കെ. ജനാര്ധനന് എന്ന അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഏഴിമല എല്‍.പി സ്കൂളിലാണ് സംഭവം. 9 പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിലാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്.

പലപ്പോഴായി കുട്ടികൾക്ക് മിഠായി നൽകുകയും, പിന്നീട് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യലായിരുന്നു ഇദ്ദേഹത്തിന്റെ രീതി എന്നാണ് പറയപ്പെടുന്നത്. ചൈല്‍ഡ് ലൈനും സ്കൂള്‍ അധികൃതരും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരുന്നത്.
