പുതിയ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതൃസംഗമം ‘ചലനം 2022’

  • Post category:local news
  • Reading time:1 min read
You are currently viewing പുതിയ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതൃസംഗമം ‘ചലനം 2022’

കാസർകോട് : സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ഒരു വർഷത്തെ പുതിയ കർമ്മ പദ്ധതികൾ അവതരിപ്പിച്ച് മുസ്​ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ നേതൃസംഗമം ചലനം 2022 നടന്നു. ബേക്കൽ ഫോർട്ട് റീഗേറ കൺവെൻഷൻ സെന്ററിൽ നടന്ന സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്‍റ്​ അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആബിദ് ആറങ്ങാടി, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ടി. ഡി കബീർ, യൂസഫ് ഉളുവാർ,ജില്ലാ ഭാരാവാഹികളായ എം .ബി ഷാനവാസ് പള്ളിക്കര,എം.സി ശിഹാബ് മാസ്റ്റർ, എം. എ നജീബ്, ഹാരിസ് തായൽ,ഹാരിസ് അങ്കക്കളരി, ബാത്തിഷാ പൊവ്വൽ, റഹ്മാൻ ഗോൾഡൻ , റഫീഖ് കേളോട്ട്, എം.പി നൗഷാദ് എ. ജി. സി ഷംസാദ് ,നൂറുദ്ദീൻ ബെളിഞ്ചം, ജില്ലാ എം. എസ്. എഫ് പ്രസിഡണ്ട് അനസ് എതിർ ത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, എം.പി ഖാലിദ് സിദ്ധീഖ് സന്തോഷ് നഗർ, റഹൂഫ് ബാവിക്കര, ടി.എസ് നജീബ്, നൗഷാദ് കൊത്തിക്കാൽ, ബി.എം മുസ്തഫ, ഹാരിസ് ബെദിര, ഖാദർ ആലൂർ, ആസിഫ് ബല്ല, സലീൽ പടന്ന തുടങ്ങിയവർ പ്രസംഗിച്ചു.

0Shares