
കാസർകോട്: മുസ്‌ലിം യൂത്ത് ലീഗ് സന്നദ്ധ വിഭാഗമായ വൈറ്റ് ഗാർഡിൻ്റെ സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി വൈറ്റ് ഗാർഡ് പ്രവർത്തകർ ജില്ലയിലെ സർക്കാർ ആശുപത്രികൾ ശുചീകരിച്ചു. ജില്ലാ തല ഉദ്ഘാടനം മഞ്ചേശ്വരം താലൂക്ക് ആശുപത്രി ശുചീകരണത്തിന് തുടക്കം കുറിച്ച് മുസ്‌ലിം ലീഗ് ജില്ലാ ജന സെക്രട്ടറി എ.അബ്ദുൽ റഹിമാൻ നിർവ്വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു.

എ. കെ. എം അഷ്റഫ് എം. എൽ. എ,മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ അഷ്റഫ് എടനീർ,മുസ്‌ലിം ലീഗ് ജില്ലാ മണ്ഡലം ഭാരവാഹികളായ എം. ബി യൂസുഫ്,അസീസ് മരിക്ക,ടി. എ മൂസ,യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എം ബി ഷാനവാസ്,എം എ നജീബ്,ഷംസുദ്ധീൻ ആവിയിൽ,റഹ്മാൻ ഗോൾഡൻ,എം. പി നൗഷാദ്,നൂറുദ്ധീൻ ബെളിഞ്ചം.യൂത്ത് ലീഗ് മണ്ഡലം നേതാക്കളായ എം. പി ഖാലിദ്,ഷാഹുൽ ഹമീദ് ബന്തിയോട്,അബ്ദുല്ല മാഥേരി,ഹനീഫ് സീതാംഗോളി,താഹിർ ഉപ്പള,നാസിർ ഇടിയ,മജീദ് പച്ചമ്പള,സിദ്ധീഖ് ദണ്ഡഗോളി ,മുസ്‌ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ ഉമ്മർ അപ്പോളോ,സലീം അറ്റ്ലസ്,ഇർഷാദ് മള്ളൻഗൈ എന്നിവർ സംബന്ധിച്ചു.
