ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ഭക്ഷണം നൽകി യൂത്ത് ലീഗ് പ്രവർത്തകന്‍റെ മാതൃകാ വിവാഹം

  • Post category:local news
  • Reading time:1 min read
You are currently viewing ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ഭക്ഷണം നൽകി യൂത്ത് ലീഗ് പ്രവർത്തകന്‍റെ മാതൃകാ വിവാഹം

മൊഗ്രാൻ പുത്തൂർ/ കാസര്‍കോട് : ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും സ്നേഹവിരുന്നൊരുക്കി യൂത്ത് ലീഗ് പ്രവർത്തകന്‍റെ കല്യാണം. മൊഗറിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ ഷഫീഖാണ് കോവിഡ് കാലത്ത് മാതൃകാ കല്യാണം നടത്തിയത്. ഞായറാഴ്ച വൈകിട്ട്ഷഫീഖിന്‍റെയും മൊഗ്രാൽ പേരാലിലെ അബ്ദുൽ ജബ്ബാറിന്‍റെ മകൾ ജഫ്സീറയും തമ്മിലുള്ള നിക്കാഹ് ആയിരുന്നു.

ഇതിന്‍റെ ഭാഗമായി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ കാസർകോട് ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും പാവപ്പെട്ട രോഗികൾക്കും ഭക്ഷണം നൽകുകയായിരുന്നു.

മണവാളന്‍റെ അനുജൻ മുസ്താഖ് പഞ്ചായത്ത് പ്രസിഡണ്ട് എ. എ ജലീലിന് ഭക്ഷണം കൈമാറി. സാമൂഹ്യ പ്രവർത്തകരായ മാഹിൻ കുന്നിൽ, അശോകൻ, ഹനീഫ് എരിയാൽ കാസര്‍കോട് മണ്ഡലം എം. എസ്. എഫ് ട്രഷറർ സവാദ് മൊഗർ, ആൽവിൻ, അഫ്സൽ തുടങ്ങിയവർ സംബന്ധിച്ചു.

0Shares