
മലപ്പുറം: മാരകമായ മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവ് താനൂര്‍ പോലീസിൻ്റെ പിടിയില്‍. താനൂര്‍ കണ്ണന്തളിയില്‍ ഉള്ള ജാഫര്‍ അലി(37) ആണ് പിടിയിലാത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ചെറിയേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇവ പിടിച്ചെടുത്തത്.

ഒരു കിലോ 70 ഗ്രാം എം.ഡി.എം.എയും 76,000 രൂപയും, എയര്‍ഗണ്‍, കൊടുവാള്‍, നെഞ്ചക്ക്, വിവിധ ആകൃതിയിലുള്ള കത്തികള്‍, കത്തികള്‍ മൂര്‍ച്ച കൂട്ടുന്നതിനുള്ള അരം, ഇരുമ്പ് പൈപ്പ്, മരത്തിൻ്റെ വടികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ എം.ഡി.എം.എ അളന്ന് നല്‍കുന്നതിനുള്ള മെത്ത് സ്കെയിലും പിടകൂടി. നേരത്തെയും സമാനകേസില്‍ ഇയാള്‍ പ്രതിയാണ്.
