വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു; യുവാവിൻ്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

You are currently viewing വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു; യുവാവിൻ്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കാഞ്ഞങ്ങാട് / കാസർകോട്: വാഹനവും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിറ്റാരിക്കാല്‍ സ്വദേശി മരിച്ചു. കടുമേനി പട്ടേങ്ങാനത്തെ തുണിയമ്പ്ര കുന്നേല്‍ ചാക്കോയുടെ മകന്‍ റോബിന്‍ ടി.ചാക്കോ (28)യാണ് മരിച്ചത്. ഞായറാഴ്‌ച വൈകിട്ടാണ് അപകടം.

ചെറുപുഴയില്‍ നിന്നും ചിറ്റാരിക്കാരിലേക്ക് പോകുമ്പോള്‍ കുളിനീരില്‍ വെച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രിയാണ് മരിച്ചത്. യുവാവിൻ്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

0Shares