
30 കാരിയുടെ പരാതിയിൽ ഉത്തർപ്രദേശിൽ യുവാവിനെ മതംമാറ്റ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ബിസ്റാക്ക് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബലാത്സംഗം, മതംമാറ്റാൻ ശ്രമിച്ചൂ എന്നീ കേസുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെങ്കിൽ മതംമാറണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഇയാൾ യുവതിയെ മതംമാറാൻ നിർബന്ധിച്ച് തുടങ്ങി. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
33കാരനായ മുർതാസ എന്ന മൃതുഞ്ജയ് ആണ് അറസ്റ്റിലായത്. മൊറാദാബാദ് സ്വദേശിയാണ് ഇയാൾ. പ്രതിയും യുവതിയും ലിവ് ഇൻ റിലേഷനിൽ ജീവിച്ച് വരികയായിരുന്നു.
