
കാസർകോട്: ഹണീ ട്രാപ്പിൽ പെടുത്തി യുവ വ്യാപാരയിൽ നിന്നും പണം തട്ടാൻ ശ്രമിച്ചതായി പരാതി. ഉപ്പള സ്വദേശിയായ യുവ വ്യാപാരിയാണ് പരാതി നൽകിയത്. യുവതിക്കൊപ്പമുള്ള ഫോട്ടോ കാണിച്ച് 4 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചു എന്നാണ് പരാതിയിലുള്ളത്.

പരാതിയിൽ ചൗക്കിയിലെ യുവതിക്കും ഒരു യുവാവിനും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് ഡി.വൈ.എസ്.പി ബാലകൃഷ്‌ണ നായർക്ക് ലഭിച്ച പരാതിയിലാണ് കേസ്. യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൂടെ നിർത്തി ഫോട്ടോ എടുക്കുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പറയുന്നത്.
