നാല്പത്തി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന “WOW” വെഡിങ് ഫെസ്റ്റിവലിന് സിറ്റി ഗോൾഡിൽ തുടക്കമായി

You are currently viewing നാല്പത്തി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന “WOW” വെഡിങ് ഫെസ്റ്റിവലിന് സിറ്റി ഗോൾഡിൽ തുടക്കമായി

കാസർകോട് : വ്യത്യസ്ത ഫെസ്റ്റിവൽ ഒരുക്കി ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കുന്ന സിറ്റി ഗോൾഡ് അടുത്ത നാല്പത്തി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മറ്റൊരു ഫെസ്റ്റിവലിന് തുടക്കം കുറിച്ചു.” WOW ” Wedding of Wonders എന്ന പേരിലാണ് ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നത്. മണവാട്ടിമാരുടെ മനം കവരുന്ന വ്യത്യസ്ത ഡിസൈനുകളാണ് ഈ ഫെസ്റ്റിവലിൻ്റെ പ്രത്യേകത.

ഏറെ പുതുമകളോടെയും അതിലേറെ ആനുകൂല്യങ്ങളും ഒപ്പം കൈ നിറയെ സമ്മാനങ്ങളുമായി ഉത്തര മലബാറിലേ ഏറ്റവും വലിയ സ്വർണാഭരണ പ്രദർശന മേളേക്കാണ് ഈ മെഗാ ഫെസ്റ്റിവൽ സാക്ഷ്യം വഹിക്കുന്നത് എന്ന് സിറ്റി ഗോൾഡ് മാനേജർ തംജീദ് പറഞ്ഞു.

കല്യാണ ആഘോഷവേളകളിലെ സുവർണ്ണ സ്വപ്നങ്ങൾക്ക് എന്നും നിറം പകർന്ന സിറ്റി ഗോൾഡ്, കാലത്തിൻ്റെ മാറ്റത്തിന് അനുസരിച്ച് പുതുപുത്തൻ ഡിസൈനിലുള്ള ലൈറ്റ് വെയിറ്റ് കളക്ഷനുകളുടെ അപൂർവ്വ ശേഖരങ്ങളും ഈ എക്സിബിഷനിൽ ഒരുക്കിയിട്ടുള്ളത്.

വിഡേജ്‌ പ്രീമിയം ആന്റിക് (VINTAGE PREMIUM ANTIQUE), ജയ്‌പൂർ ട്രൻഡി ആന്റിക് കളക്ഷൻ (JAIPUR TRENDY ANTIQUE COLLECTION), മനാമ കളക്ഷൻ (MANAMA COLLECTION), കെന്ന ഡയമണ്ട് കളക്ഷൻ (KENNA DIAMOND COLLECTION), ബോംബൈ ആന്റിക് കളക്ഷൻ (BOMBAY ANTIQUE COLLECTION), ബികനീർ എത്തിനിക് കളക്ഷൻ (BIKANER ETHNIC COLLECTION), ഫ്ലോറൽ ഫിറോസാ ആന്റിക് കളക്ഷൻ (FOLRAL FIROZA ANTIQUE COLLECTIONS), തുടങ്ങി ഏഴോളം അന്താരാഷ്ട്ര ബ്രാൻഡ് കളക്ഷനുകളുടെ വ്യത്യസ്ഥ ഗ്യാലറികളും ഈ എക്സിബിഷനിലുണ്ട്. ഏറ്റവും ആകർഷകമായ ആനുകൂല്യങ്ങളാണ് എക്സിബിഷൻ മുന്നോട്ട് വെക്കുന്നത്. കൂടാതെ അഡ്വാൻസ് ബുക്കിംഗ് ചെയ്യുന്ന ഓരോ കല്യാണ പാർട്ടികൾക്കും ഏറ്റവും ആകർഷകമായ പണിക്കൂലി ഇളവ്കൂടി സിറ്റി ഗോൾഡ് വാഗ്ദാനം ചെയ്യുന്നു. ലക്കി ഡ്രോ കൂപ്പണിലൂടെ വിലപ്പെട്ട സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

സിറ്റി ഗോൾഡ് WOW വെഡിങ് ഫെസ്റ്റിവൽ മുൻസിപ്പൽ ചെയർമാൻ വി.എം മുനീർ ഉദ്‌ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, മുഹമ്മദ് ഇക്ബാൽ എൽ.എ, മുഹമ്മദ് കുഞ്ഞി പാലക്കി, ഡോ. അപർണ്ണ, സിദ്ദിഖ് പുത്തിഗെ, മുഹമ്മദ് ഹാജി ചെർക്കള, നിലോഫർ, സി.കെ മുഹമ്മദ്, പി.എ അബ്ദുൽ ഹമീദ് പള്ളിക്കര തുടങ്ങിയവർ വിവിധ ഗ്യാലറികളുടെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാട്, ഡയറക്ടർ മാരായ ഇർഷാദ്, ദിൽഷാദ്, നൗഷാദ്, ഇക്ബാൽ, സിറ്റി ഗോൾഡ് മാനേജർ തംജീദ് തുടങ്ങിയാവരും വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളും ഉപഭോക്താക്കളും അടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. എക്സിബിഷൻ ഒക്ടോബർ 31 വരെ തുടരുമെന്ന് സിറ്റി ഗോൾഡ് മാനേജ്‌മെന്റ് അറിയിച്ചു.

0Shares