കേൾക്കാം കേൾക്കാം… കേട്ടു കൊണ്ടേയിരിക്കാം…; ലോക ശ്രവണ ദിനം, സെമിനാറുകളും സൗജന്യ ചികിത്സാ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing കേൾക്കാം കേൾക്കാം… കേട്ടു കൊണ്ടേയിരിക്കാം…; ലോക ശ്രവണ ദിനം, സെമിനാറുകളും സൗജന്യ ചികിത്സാ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും

മാർച്ച് മൂന്ന് ലോക ശ്രവണദിനം. കാതുകളുടെ സംരക്ഷണവും ബധിരതയും കേൾവിക്കുറവും എങ്ങനെ തടയാം എന്നതിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്. പുതിയ തലമുറയിൽ ദശ ലക്ഷക്കണിക്കിന് പേർ ബധിരതയോ കേൾവിക്കുറവോ നേരിടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

80ശതമാനം പേരിലും ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. കാതുകളുടെ സംരക്ഷണത്തെ കുറിച്ച് ശരിയായ അവബോധം ഇല്ലാത്തതും തെറ്റായ ധാരണകളും പലപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തടസ്സമാകുന്നു. ബോധ വൽക്കരണത്തിലൂടെ വെല്ലുവിളികളെ മറികടക്കുകയാണ് ലോകശ്രവണ ദിനം ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ഈ ദിനത്തിൽ ശ്രവണ പരിചരണത്തെ കുറിച്ചുള്ള സെമിനാറുകളും സൗജന്യ ചികിത്സാ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു. 2007ലാണ് ലോക ശ്രവണ ദിനം ആദ്യമായി ലോകാരോഗ്യ സംഘടന അംഗീകരിച്ചത്. മുമ്പ്, ഈ ദിനം അന്താരാഷ്ട്ര ചെവി സംരക്ഷണ ദിനമായി അംഗീകരിച്ചിരുന്നു. 2016 ന് ശേഷം ലോകാരോഗ്യ സംഘടന ഇതിൻ്റെ പേര് ലോക ശ്രവണ ദിനം എന്നാക്കി മാറ്റി.

0Shares