2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടി നീതു ഘന്‍ഘാസ്

  • Post category:sports
  • Reading time:1 min read
You are currently viewing 2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടി നീതു ഘന്‍ഘാസ്

2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യത്തെ സ്വർണ്ണം നേടി ഇന്ത്യ. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ നീതു ഘന്‍ഘാസാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. ഫൈനൽ മത്സരത്തിൽ മംഗോളിയയുടെ ലുട്‌സായ്ഖാന്‍ അള്‍ട്ടാന്‍സെറ്റ്‌സെഗിനെ തോൽപ്പിച്ചാണ് നീതു ഒന്നാമതായത്.

5-0 എന്ന സ്‌കോറിനായിരുന്നു വിജയം. ലോകബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് ന്യൂഡല്‍ഹിയാണ് ആതിഥേയത്വം വഹിക്കുന്നത്. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആറാമത്തെ ഇന്ത്യന്‍ വനിതയാണ് നീതു. മേരി കോം, ലേഖ, നിഖാത് സരിന്‍, ലായ്ശ്രാം സരിതാ ദേവി, ജെന്നി എന്നിവരാണ് ഇതിനുമുന്‍പ് സ്വർണം നേടിയത്.

0Shares