പ്രതിസന്ധി കാലത്തെ തരണം ചെയ്യാൻ സ്ത്രീ സമൂഹം കരുത്താർജ്ജിക്കണം: വനിതാ ലീഗ്

  • Post category:local news
  • Reading time:1 min read
You are currently viewing പ്രതിസന്ധി കാലത്തെ തരണം ചെയ്യാൻ സ്ത്രീ സമൂഹം കരുത്താർജ്ജിക്കണം: വനിതാ ലീഗ്

മുളിയാർ/ കാസര്‍കോട്: പുതിയ കാലത്തെ പ്രതിസന്ധികളെ സമൂഹ്യപരമായും, ആരോഗ്യപരമായും അതിജീവിക്കാൻ സ്ത്രീ സമൂഹം കരുത്താർജ്ജിക്കണമെന്ന് വനിതാലീഗ് ജില്ലാ പ്രസിഡണ്ട് പി.പി നസീമ ടീച്ചർ. യഥാർത്ഥ്യങ്ങളെയും, ചരിത്രങ്ങളെയും ഭരണകൂടം വളച്ചൊടിക്കുന്ന ഈ കാലത്ത് ചുറ്റുപാടുകളോട് നേര് അറിയിക്കാൻ എളുപ്പം സ്ത്രീകൾക്കാണെന്നും മുളിയാർ പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേ ടീച്ചര്‍ പറഞ്ഞു.

കുടുംബശ്രീ രാഷ്ട്രീയത്തിനതീതമായ ശാക്തീകരണ പ്രസ്ഥാനമാണെന്നും മുളിയാറിൽ കുടുംബശ്രീയെ ചിലർ രാഷട്രീയ ആലയിൽ കെട്ടാൻശ്രമിക്കുകയാണെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി. പ്രസിഡണ്ട് മറിയമ്മ അബ്ദുൾ ഖാദർ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.

ജില്ലാ ട്രഷറർ ബീഫാത്തിമ ഇബ്രാഹിം,മണ്ഡലം ജനറൽ സെക്രട്ടറി ഷക്കീല ബഷീർ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറിഎസ്.എം മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ റൈസ റാഷിദ്, അംഗം അബ്ബാസ് കൊൾച്ചപ്, നബീസ മുഹമ്മദ് കുഞ്ഞി, ആസ്യ ഹമീദ്, ജസീല അസ്ലം,താജിന റഫീഖ്,റിഷാന മൻസൂർ,മറിയമ്പി ഖാലിദ്, മൈമൂന,സുബൈദ, റഹ്മത്ത് ബീവി, ഖദീജ, ഫസീല, സഫിയ എന്നിവര്‍ സംബന്ധിച്ചു.

0Shares