സ്ത്രീകൾക്ക് നാണമുണ്ട്; ആണുങ്ങള്‍ നാണമില്ലാതെ വഴിയരികില്‍ മൂത്രമൊഴിക്കും, ദേശീയ പാതകളില്‍ പൊതു ശൗച്യാലയങ്ങള്‍ ഒരുക്കണമെന്ന് കോടതി

  • Post category:health / news / tourism
  • Reading time:1 min read
You are currently viewing സ്ത്രീകൾക്ക് നാണമുണ്ട്; ആണുങ്ങള്‍ നാണമില്ലാതെ വഴിയരികില്‍ മൂത്രമൊഴിക്കും, ദേശീയ പാതകളില്‍ പൊതു ശൗച്യാലയങ്ങള്‍ ഒരുക്കണമെന്ന് കോടതി

വൃത്തിയോടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവകാശം മൗലിക അവകാശം തന്നെയാണെന്ന് പട്‌ന ഹൈക്കോടതി. അന്തസ്സോടെ ജീവിക്കുന്നതിനുള്ള അവകാശവുമായി ഇതു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്തായി കോടതി നിരീക്ഷിച്ചു. ശുദ്ധജലം ലഭിക്കുന്നതിനുള്ള അവകാശം, ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള അവകാശം, ആരോഗ്യകരമായ പരിസ്ഥിയില്‍ കഴിയുന്നതിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിവയെല്ലാമായി ഇതിനെ ബന്ധപ്പെടുത്താമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

ഒഡിഷയിലെ ദേശീയപാതകളില്‍ ശുചീകരണ സൗകര്യം ഒരുക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. ദേശീയ പാതകളില്‍ പൊതു ശൗച്യാലയങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ദേശീയ പാത അതോറിറ്റിക്കും പെട്രോള്‍ പമ്പുകള്‍ നടത്തുന്ന എണ്ണ കമ്പനികള്‍ക്കും കോടതി നിര്‍ദേശം നല്‍കി.

ആണുങ്ങള്‍ നാണമില്ലാതെ വഴിയരികില്‍ കാര്യം സാധിക്കും. എന്നാല്‍ സ്ത്രീകള്‍ അങ്ങനെ ചെയ്യുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സൗകര്യമുണ്ടാക്കിക്കൊടുക്കുക എന്നത് ഭരണകൂടത്തിൻ്റെ അടിയന്തര ചുമതലയാണ്- കോടതി വിധിന്യായത്തില്‍ പറഞ്ഞു. വൃത്തിയോടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുകയെന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിൻ്റെ ഭാഗമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

0Shares