സാമ്പത്തിക തര്‍ക്കം: തൃശൂരില്‍ സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സാമ്പത്തിക തര്‍ക്കം: തൃശൂരില്‍ സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു

തൃശൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോനയാണ് (30) മരിച്ചത്. ഇവരെ കുത്തിപ്പരിക്കേല്‍പ്പിച്ച സുഹൃത്ത് മഹേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സെപ്റ്റംബര്‍ 28 നാണ് ഡോക്ടര്‍ക്ക് കുത്തേറ്റത്.

സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നത്. ഡോ. സോനയുടെ സുഹൃത്തും ദന്താശുപത്രിയിലെ പാര്‍ട്ണറുമാണ് മഹേഷ്. രണ്ട് വര്‍ഷമായി സോനയും മഹേഷും ചേര്‍ന്നാണ് ആശുപത്രി നടത്തുന്നത്. നേരത്തെ സോനയും ബന്ധുക്കളും മഹേഷിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് മഹേഷ് ആശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സോന. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

0Shares