
കാസർകോട്: കോവിഡ് രോഗഭീതിയിൽ കഴിയുന്നവരെ നമ്മൾ ചേർത്ത് പിടിക്കേണ്ടതാണെന്നും അവരെ അകറ്റി നിർത്തരുതെന്നും വിളിച്ചറിയിച്ച് ഭക്ഷണം നൽകി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജില്ലാ കമ്മിറ്റി. നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വേൾഡ് മലയാളി കൗൺസിൽ ജില്ലാ കമ്മിറ്റി ഭാരവാഹികളാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ ബദിയഡുക്ക ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.
ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികൾക്കും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകർക്കു മടക്കമുള്ള 150 ഓളം പേർക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും പഴവർഗളും നൽകി.

സംസ്ഥാന കമ്മിറ്റി അംഗം എയർലെൻസ് അബ്ദുല്ല കുഞ്ഞി, കൺവീനർ മൊയ്തീൻ കുഞ്ഞി ചാപ്പാടി, ബദിയഡുക്ക പഞ്ചായത്ത് മുൻ പ്രസിഡന്റ് മാഹിൻ കേളോട്ട്, അബ്ദുല്ല കുഞ്ഞി ബെണ്ടിച്ചാൽ, എം.എം.നൗഷാദ്, മാർക്ക് മുഹമ്മദ്, മുജീബ് ചാല, സജാദ്, ജില്ലാ ജോ കോഡിനേറ്റർ ജാസിർ ചെങ്കള, എം.ടി.അബ്ദുൽ നാസർ, ഡോ. സാബിത്ത്, ഡോ.ലക്ഷമി, ഹെഡ് നേഴ്സ് ജയ, സാന്ദ്ര, അബ്ദുല്ല ചാലക്കര തുടങ്ങിയവർ സംബന്ധിച്ചു. കൂടുതൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഫെഡറേഷൻ തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു.
