
സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാന്‍ ആലോചന. ഈ മാസം 17ന് ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. ഈ മാസം 17 മുതല്‍ 10, പ്ലസ് ടു ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളുകളില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു.

50 ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം. ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു. പൊതുപരീക്ഷ നടക്കുന്ന ക്ലാസുകള്‍ എന്ന നിലയിലാണ് 10, 12 ക്ലാസുകളെ ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്.
അടുത്ത ജനുവരിയോടെ പത്താം ക്ലാസിന്‍റെയും 12 ക്ലാസിന്‍റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിരുന്നു.
