
ശശി തരൂരിന്‍റെ പരിപാടി എല്ലാവരോടും ചർച്ച ചെയ്ത് തന്നെയാണ് പ്ലാൻ ചെയ്തതെന്ന് എം.കെ രാഘവൻ എംപി .യൂത്ത് കോൺഗ്രസ് ,സെമിനാറിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് അന്വേഷിക്കണാനുള്ള കമ്മീഷനെ കെ.പി.സി.സി അധ്യക്ഷൻ നിയോഗിക്കണമെന്നും ഇല്ലെങ്കിൽ പാർട്ടി വേദികളിൽ തനിക്ക് കാര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്നും എം.കെ രാഘവൻ പറഞ്ഞു.
ഇതോടെ ശശി തരൂരിന്‍റെ നാലു ദിവസം നീണ്ടു നില്‍ക്കുന്ന മലബാര്‍ പര്യടനത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള യുത്ത് കോണ്‍ഗ്രസിന്‍റേയും ഡി.സി.സിയുടേയും നിലപാട് സംബന്ധിച്ച വിവാദം പുതിയ തലത്തിലേക്ക് കടക്കുകയാണ്. സംഭവിച്ചത് ഏറെ ഗൗരവകരമായ കാര്യമാണ്. ഈ വിഷയത്തിൽ കെ. സുധാകരനും കെ. മുരളീധരനും സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമാണ്. ഇന്നുതന്നെ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്നും എം. കെ രാഘവൻ വ്യക്തമാക്കി.

വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ നാലു ദിവസത്തെ മലബാര്‍ സന്ദര്‍ശനം തുടങ്ങി. രാവിലെ എം.ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ചാണ് തരൂര്‍ സന്ദര്‍ശനത്തിന് തുടക്കമിട്ടത്. അപ്രഖ്യാപിത വിലക്കിനെക്കുറിച്ചുളള ചോദ്യത്തിന് രാഷ്ട്രീയത്തെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലാണ് കാണുന്നതെന്നും തന്‍റെ സ്ഥാനം സെന്‍റര്‍ ഫോര്‍വേഡാണെന്നുമായിരുന്നു തരൂരിന്‍റെ മറുപടി.കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലായി 20 ലേറെ പരിപാടികളിലാണ് തരൂര്‍ പങ്കെടുക്കുന്നത്.
