തിലകനെയും മകനേയും പുറത്താക്കിയവര്‍ ബലാല്‍സംഗ കേസിലെ കുറ്റാരോപിതനെ കൂടെ നിര്‍ത്തുന്നു; സംഘടനയിലെ ഉറങ്ങുന്ന എം.എല്‍.എ മാര്‍ക്കെതിരെയും വിമര്‍ശനവുമായി രഞ്ജിനി

You are currently viewing തിലകനെയും മകനേയും പുറത്താക്കിയവര്‍ ബലാല്‍സംഗ കേസിലെ കുറ്റാരോപിതനെ കൂടെ നിര്‍ത്തുന്നു; സംഘടനയിലെ ഉറങ്ങുന്ന എം.എല്‍.എ മാര്‍ക്കെതിരെയും വിമര്‍ശനവുമായി രഞ്ജിനി

നടന്‍ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കിയ നടപടിയെ വിമര്‍ശിച്ച്‌ നടി രഞ്ജിനി. ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കിയവര്‍ തന്നെയാണ് ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ തുടരാന്‍ അനുവദിക്കുന്നതെന്നും രഞ്ജിനി പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

ഫേസ്‌ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം:

തിലകന്‍ അങ്കിളിനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ ഇവര്‍ അനുവദിക്കുകയും ചെയ്യുന്നു. ഈ താരസംഘടന ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ്. ഇത് മാഫിയ വല്‍ക്കരണമാണ്. ഉറങ്ങുന്ന രണ്ട് എം.എല്‍.എമാരോട്, ഈ ചെറിയ സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കു വേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുക?

0Shares