ഇനി സമനില ഇല്ലാത്ത മത്സരങ്ങള്‍; മുന്നില്‍ ജയവും തോൽവിയും മാത്രം; യൂറോ കപ്പിൽ നോക്കൗട്ട് മത്സരങ്ങൾക്ക് തുടക്കമാകുമ്പോള്‍

  • Post category:sports
  • Reading time:1 min read
You are currently viewing ഇനി സമനില ഇല്ലാത്ത മത്സരങ്ങള്‍; മുന്നില്‍ ജയവും തോൽവിയും മാത്രം; യൂറോ കപ്പിൽ നോക്കൗട്ട് മത്സരങ്ങൾക്ക് തുടക്കമാകുമ്പോള്‍

ഗ്രൂപ്പ് പോരാട്ടങ്ങളെല്ലാം അവസാനിച്ച് യൂറോ കപ്പിന് ഇന്ന് മുതൽ ഒന്നും കൂടി അവേശം വർധിക്കും. നോക്കൗട്ട് റൗണ്ട് ഇന്നാരംഭിക്കുന്നതോടെ ജയത്തിനായി മരണം വരെ പോരാടുക എന്ന വീറും വാശിയോടെ ടീമുകളെ ഇന്ന് മുതൽ കളത്തിൽ കാണാൻ സാധിക്കും. യൂറോ 2020 ആദ്യ പ്രീ-ക്വാർട്ടർ മത്സരത്തിൽ വെയിൽസ് ഡെൻമാർക്കിമനെയും രണ്ടാം മത്സരത്തിൽ ഇറ്റലി ഓസ്ട്രിയെയും നേരിടും. രാത്രി 9.30നും 12.30നുമായിട്ടാണ് മത്സരങ്ങൾ.

ഗ്രൂപ്പ് എയിലും ബിയും രണ്ടാം സ്ഥാനം നേടിയാണ് വെൽഷ് ടീമും ഡാനിഷ് ടീമും നോക്കൗട്ടിൽ പ്രവേശിച്ചത്. ഒരു ജയത്തിന് പുറമെ ഒരു സമനില നേടിയാണ് വെയിൽസ് പ്രീ-ക്വാർട്ടറിലെത്തിയെങ്കിൽ ഡെൻമാർക്ക് ഒരു ഗ്രൂപ്പ് ഘട്ടത്തിൽ അവസാന മത്സരത്തിൽ റഷ്യയെ 4-1ന് തകർത്താണ് എത്തിയിരിക്കുന്നത്.

ഗോളൊന്നും നേടിയില്ലെങ്കിലും ഗാരെത് ബെയിൽ തന്നെയാണ് വെയിൽസ് ആക്രമണത്തിന്‍റെ ചുക്കാൻ പിടിക്കുന്നത്. തർക്കിയുമായിട്ടുള്ള മത്സരത്തിൽ ബെയിൽ പെനാൽറ്റി ആകാശത്തിലേക്ക് അടിച്ച് കളഞ്ഞെങ്കിലും ആ മത്സരത്തിൽ വെയിൽസ് നേടിയ രണ്ട് ഗോളിനും വഴിവെച്ചത് ഈ ടോട്നം ഹോട്സ്പർ താരം തന്നെയാണ്. കൂടാതെ ആരോൺ റാമ്സിയും ഡാനിയേൽ ജെയിംസും വെയിൽസിന്‍റെ കൗണ്ടർ അറ്റാക്കിങ് ശൈലിക്ക് കൂടുതൽ ശക്തി നൽകും. പക്ഷെ ഇറ്റലിക്കെതിരെയുള്ള മത്സരത്തിൽ റെഡ് കാർഡ് കണ്ട മധ്യനിര താരം ഈദൻ എമ്പാടുവിന്‍റെ അഭാവം ടീമിനെ ബാധിച്ചേക്കാം.

ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യെൻ ഇറിക്സണിനെ ടീമിൽ നിന്ന് നഷ്ടപ്പെട്ട് അഘാതത്തിൽ തന്നെയാണ് ഡാനിഷ് ടീം ഇപ്പോഴും. എന്നാലും ഒട്ടും തോൽക്കാൻ താൽപര്യമില്ല എന്നുള്ള വീറും വാശീയും ഡെനിമാർക്ക് താരങ്ങൾക്കുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ് ബെൽജിയത്തിനെതിരെയുള്ള മത്സരം. ഒരു ഗോളിന് പിന്നിലായപ്പോൾ ഏതേ വിധേനയും സമനില ഗോൾ കണ്ടെത്താനുള്ള ഡാനിഷ് താരങ്ങളുടെ വീറും വാശിയുമായിരുന്നു ആ മത്സരത്തിൽ പ്രകടമായത്.

0Shares