ജോജു സംസാരിച്ചത് പൊതുജനത്തിന് വേണ്ടി; കെ. സുധാകരൻ ഗുണ്ടാ എന്ന് വിളിച്ചത് അംഗീകരിക്കാനാകില്ല; ജോജുവിന് പിന്തുണയുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ

  • Post category:entertainment
  • Reading time:1 min read
You are currently viewing ജോജു സംസാരിച്ചത് പൊതുജനത്തിന് വേണ്ടി; കെ. സുധാകരൻ ഗുണ്ടാ എന്ന് വിളിച്ചത് അംഗീകരിക്കാനാകില്ല; ജോജുവിന് പിന്തുണയുമായി സംവിധായകൻ  ബി. ഉണ്ണികൃഷ്ണൻ

കൊച്ചിയിൽ കോൺഗ്രസിൻ്റെ വഴിതടയൽ സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ നടൻ ജോജുവിന് പിന്തുണയുമായി സിനിമ പ്രവത്തകർ. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ജോജുവിനെ ഗുണ്ടാ എന്ന് വിളിച്ചത് ശരിയായില്ലെന്ന് ഫെഫ്ക്കയുടെ അധ്യക്ഷൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ജോജുവിനെ ഇങ്ങനെ ആക്രമിച്ചത് ശരിയായില്ലെന്നും ജോജു പൊതുജനത്തിന് വേണ്ടിയാണ് സംസാരിച്ചതെന്നും അതിൽ രാഷ്ട്രീയം കലർത്തേണ്ടിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജോജു ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത് അദ്ദേഹത്തിൻ്റെ അരികിലുണ്ടായ കീമോ രോഗിയുടെ ബുദ്ധിമുട്ടാണ്. ഇങ്ങനെയൊരു പ്രശ്നത്തിൽ ഇടപെടുമ്പോൾ വൈകാരികതയുടെ തലം ഉണ്ടാകുന്നതും അവിടെ വാക്കേറ്റമുണ്ടാകുന്നതും സ്വാഭാവികമാണ്. ഇതിൻ്റെ പേരിൽ ഗുണ്ടാ എന്ന് കെ.പി.സി..സി. പ്രസിഡന്റ് വിളിച്ചതിനും അദ്ദേഹത്തിൻ്റെ വാഹനം തല്ലി തകർത്തതിനും സിനിമാ പ്രവർത്തകർക്ക് പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറക്കാൻ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരമെന്ന് സംവിധായകൻ പത്മകുമാർ ചോദിച്ചു. ജോജു ജോർജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടൻ ജോജു ജോർജ് ക്രിമിനലാണെന്നും തറഗുണ്ടയാണെന്നും സുധാകരൻ അധിക്ഷേപിച്ചിരുന്നു. ജോജുവിൻ്റെ വാഹനം തകർത്തതിനെ ന്യായീകരിച്ചുകൊണ്ടായിരുന്നു സുധാകരൻ രംഗത്തെത്തിയത്. വാഹനം തകർക്കാനുള്ള അവസരം ഉണ്ടാക്കിയത് അവരല്ലേ എന്നായിരുന്നു സുധാകരൻ്റെ ചോദ്യം. സമരക്കാർക്ക് നേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകർത്തത്. അല്ലെങ്കിൽ എത്രയോ വാഹനങ്ങൾ അവിടെ നിന്നിട്ടില്ലേ.

മറ്റേതെങ്കിലും വാഹനത്തിൻ്റെ ചില്ല് പൊളിഞ്ഞോ, അക്രമം കാട്ടിയ അക്രമിയുടെ വാഹനം തകർത്തെങ്കിൽ അതൊരു ജനരോഷത്തിൻ്റെ ഭാഗമല്ലേ, സ്വാഭാവികമല്ലേ, അതിലെന്തിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. പെട്രോൾ വിലവർധനവിൽ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോൺഗ്രസിൻ്റെ സമരത്തിനെതിരെ ജോജു ജോർജ് പ്രതിഷേധിച്ചിരുന്നു.

0Shares