
കുറ്റിക്കോൽ (കാസർകോട്): കുറ്റിക്കോൽ ചേലിറ്റ്കാരൻ വീട് തറവാട് ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവത്തിന് കൂവം അളക്കലും അടയാളം കൊടുക്കലും നടന്നു. 2020 ഏപ്രിൽ 15,16,17,18,19 തീയതികളിലാണ് തെയ്യം കെട്ട് മഹോത്സവം നടക്കുന്നത്.

15ന് ബുധനാഴ്ച – രാവിലെ 9മണിക്ക് കലവറനിറയ്ക്കൽ, രാത്രി 8മണി മുതൽ കളരിയിൽ ഭഗവതി, പുതിയ ഭഗവതി, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, കുറത്തിയമ്മ എന്നി തെയ്യങ്ങളുടെ തിടങ്ങൽ. 11.30ന് പുതിയഭഗവതിയുടെയും കളരിയിൽ ഭഗവതിയുടെയും തോറ്റം.
16ന് വ്യാഴാഴ്ച്ച പുലർച്ചെ 4മണിക്ക് പുതിയഭഗവതിയുടെ പുറപ്പാട്, 6മണിക്ക് കുറത്തിയമ്മയുടെ പുറപ്പാട്,
10മണിക്ക് രക്തചാമുണ്ഡിയുടെ പുറപ്പാട്,12മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, 2മണിക്ക് കളരിയിൽ ഭഗവതിയുടെ തിരുമുടി ഉയരൽ, 3മണിക്ക് ഗുളികൻ തെയ്യത്തിന്‍റെ, തുടർന്ന്, കളരിയിൽ ഭഗവതിയമ്മയുടെ തിരുമുടി ഇറക്കൽ.
17ന് വെള്ളിയാഴ്ച – വൈകുന്നേരം 6മണിക്ക് കൈവീത്, തുടർന്ന്, വയനാട്ടുകുലവൻ തെയ്യം കൂടൽ

18ന് ശനിയാഴ്ച – വൈകുന്നേരം 4മണിമുതൽ കാർന്നോൻ തെയ്യത്തിന്‍റെയും, കോരച്ഛൻ തെയ്യത്തിന്‍റെ വെള്ളാട്ടം. 9മണിക്ക് കണ്ടനാർ കേളൻ ദൈവത്തിന്‍റെ വെള്ളാട്ടം, തുടർന്ന് വിഷ്ണുമൂർത്തിയുടെ തിടങ്ങൾ.
11മണിക്ക് വയനാട്ടുകുലവൻ തെയ്യത്തിന്‍റെ വെള്ളാട്ടം,
19ന് ഞായർ – രാവിലെ 6മണിമുതൽ കാർന്നോൻ, കോരച്ഛൻ തെയ്യത്തിന്‍റെ പുറപ്പാട്, 11മണിക്ക് കണ്ടനാർ കേളൻ ദൈവത്തിന്‍റെ പുറപ്പാട്. വൈകുന്നേരം 3മണിക്ക് വയനാട്ടുകുലവൻ തെയ്യത്തിന്‍റെ പുറപ്പാടും ചൂട്ടൊപ്പിക്കലും
വൈകുന്നേരം 4മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട് .രാത്രി 11മണിക്ക് മറപിളർക്കൽ, തുടർന്ന് കൈവീതോടെ സമാപനം.
