Categories
local news

പ്രവാസികൾ കൈകോർത്തു; തെയ്യം കെട്ടിന് പത്ത് ലക്ഷം ധനസഹായം

ധനസഹായത്തിന്‍റെ ആദ്യ ഗഡുവാണ് വിനോദ് കുമാർ പൊതുവാൾ ആഘോഷ കമ്മറ്റി ചെയർമാൻ പി.ഗോപിനാഥന് കൈമാറിയത്.

കുറ്റിക്കോൽ: ചേലിറ്റ്കാരൻ വീട് തറവാട് ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്‍റെ വിജയത്തിന് പത്ത് ലക്ഷം ധനസഹായം. ദുബായിലെ ജി- മെക്ക് ടെക്ക്നിക്കൽ കമ്പനിയും സുഹൃത്തുക്കളും സ്വരൂപിച്ച ധനസഹായത്തിന്‍റെ ആദ്യ ഗഡുവാണ് വിനോദ് കുമാർ പൊതുവാൾ ആഘോഷ കമ്മറ്റി ചെയർമാൻ പി.ഗോപിനാഥന് കൈമാറിയത്.

കൺവീനർ കുഞ്ഞികൃഷ്ണൻ, കമ്മറ്റി ഭാരവാഹികൾ ക്ഷേത്ര സ്ഥാനികരും, തറവാട്ടുകാർ, നാട്ടുകാർ, പ്രവാസി സുഹൃത്തുക്കളായ ധനേഷ് കുന്നത്ത്, വിനീത് തോരോത്ത്, അഖിലേഷ് കുണ്ടുവളപ്പ്, ഗംഗാധരൻ പറയംപള്ളം, സനോജ് കുന്നത്ത്, സുനിൽ പുതിയകണ്ടം, ബിനോയ്‌ പൂച്ചക്കാട്, എന്നിവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest