എല്ലാ വാർഡുകളിലും 100% യൂസഫീ പിരിവ്; 17 വാർഡുകളിലായി 34 ഹരിത കർമ്മ സേന അംഗങ്ങൾ; പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ഇനിമുതൽ മാലിന്യമുക്തം; സംഭവം ഇങ്ങനെ..

  • Post category:Kerala / local news
  • Reading time:2 mins read
You are currently viewing എല്ലാ വാർഡുകളിലും 100% യൂസഫീ പിരിവ്; 17 വാർഡുകളിലായി 34 ഹരിത കർമ്മ സേന അംഗങ്ങൾ; പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ഇനിമുതൽ മാലിന്യമുക്തം; സംഭവം ഇങ്ങനെ..

ഉദുമ: പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ഇനിമുതൽ മാലിന്യമുക്തം ഹരിത പഞ്ചായത്ത് പദവി നിലനിർത്തുന്ന തിരക്കിലായിരിക്കും. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു മാലിന്യ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപനം നടത്തി.

വി ഇ ഒ ജിജേഷ് വി ശശീന്ദ്രൻ റിപ്പോർട്ട് അവതരണം നടത്തി. പഞ്ചായത്തിലെ 17 വാർഡുകളിലായി 34 ഹരിത കർമ്മ സേന അംഗങ്ങൾ പ്രവർത്തിച്ചുവരുന്നു. എല്ലാ വാർഡുകളിലും 100% യൂസഫീ പിരിവ് നടക്കുന്നുണ്ട്. അഗതി ആശ്രയ അതി ദരിദ്ര കുടുംബങ്ങളുടെ പദ്ധതി മുഖേന പഞ്ചായത്ത് കൊടുക്കുന്നുണ്ട്. ഹരിത കർമ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യം താൽക്കാലികമായി സൂക്ഷിക്കുന്നതിന് 17 മിനി എംസിഎഫുകൾ നിലവിലുണ്ട്. വിവിധ പൊതു ഇടങ്ങളിലായി 46 ബോട്ടിൽ ബൂത്തുകളും 10 പബ്ലിക് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. എo.സി.എഫിൽ ഹരിത കർമ്മ സേന പ്രവർത്തകർക്ക് വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനും ഉള്ള മുറി ശുചിമുറി കുടിവെള്ള സൗകര്യം യോഗം ചേരുന്നതിനുള്ള കസേരകൾ എന്നിവ ലഭ്യമാണ്. പഞ്ചായത്ത് പരിധിയിൽ വരുന്ന മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായും മുഴുവൻ കലാലയങ്ങളും ഹരിത കലാലയങ്ങൾ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ അമ്പത്തി ഏഴോളം സർക്കാർ അർദ്ധസർക്കാർ സ്വകാര്യ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങൾ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. സി.ഡി.എസിന് കീഴിൽ വരുന്ന 389 അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങൾ ആയി പ്രഖ്യാപിച്ചു. 5 ടൗണുകളും 8 പൊതു ഇടങ്ങളും ഹരിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിൽ വരുന്ന അംഗീകാരം ലഭിച്ചതും പുതുതായി ആരംഭിച്ചതുമായ മുഴുവൻ വായനശാലകളും ഹരിത വായനശാലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വേറിട്ട പ്രവർത്തനം എല്ലാ സ്കൂളുകളിലും കുട്ടികളുടെ ഹരിത കർമ്മ സേന രൂപീകരിച്ച പ്രവർത്തനങ്ങൾ നടത്തിവരുന്നു.

മികച്ച ഹരിത വാർഡ് ഹരിപുരം, ഹരിത സ്ഥാപനം സി എച്ച് സി പെരിയ, ഹരിത സ്വകാര്യ സ്ഥാപനം ഡോക്ടർ അംബേദ്കർ വിദ്യാനികേതൻ പെരിയ. ഹരിത വ്യാപാര സ്ഥാപനം റിച്ച ഹാർഡ്‌വെയർ അമ്പലത്തറ. ഹരിത വായനശാല രജനി സ്മാരക ഗ്രന്ഥാലയം കേളോത്ത്. ഹരിത പൊതു ഇടം ടേക്ക് എ ബ്രേക്ക് അമ്പലത്തറ, ടേക്ക് എ ബ്രേക്ക് പെരിയ ബസാർ. ഹരിത വിദ്യാലയം ഗവൺമെൻറ് എൽ പി സ്കൂൾ ചാലിങ്കാൽ, ഗവൺമെൻറ് യുപി സ്കൂൾ പുല്ലൂർ, ഗവൺമെൻറ് ഐ.ടി.ഐ പുല്ലൂർ. ഹരിത അയൽക്കൂട്ടം സൗഭാഗ്യ കുടുംബശ്രീ അമ്പലത്തറ, ദീപം കുടുംബശ്രീ അമ്പലത്തറ. മികച്ച ഹരിത കർമ്മ സേന അംഗം പൂമണി, ഉഷ, ഹരിത അംഗനവാടി മുത്തനടുക്കം സെൻറർ നമ്പർ 13 എന്നിങ്ങനെയാണ്.

0Shares