പൊതു സ്ഥലങ്ങളില്‍ തുപ്പരുത്; മൂക്കും വായും മൂടുന്ന തരത്തിലുള്ള മാസ്‌ക് നിര്‍ബന്ധം; കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് നിയമ പ്രാബല്യം നല്‍കി കേരളാ സര്‍ക്കാര്‍; ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ്

  • Post category:health / news
  • Reading time:1 min read
You are currently viewing പൊതു സ്ഥലങ്ങളില്‍ തുപ്പരുത്; മൂക്കും വായും മൂടുന്ന തരത്തിലുള്ള മാസ്‌ക് നിര്‍ബന്ധം; കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് നിയമ പ്രാബല്യം നല്‍കി കേരളാ സര്‍ക്കാര്‍; ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ്

പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള പുതിയ വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. പുതിയ നിയമപ്രകാരം പൊതു സ്ഥലങ്ങളിലോ, റോഡിലോ ഫുഡ്പാത്തിലോ തുപ്പരുത്. പൊതുസ്ഥലങ്ങളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ മൂക്കും വായും മൂടുന്ന തരത്തിലുള്ള മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. വിവാഹച്ചടങ്ങുകളില്‍ ഒരേ സമയത്ത് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാത്രമേ പങ്കെടുക്കാവൂ. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നവരും മാസ്‌ക് ധരിക്കണമെന്നതും ആറടി അകലം പാലിക്കണമെന്നതും നിര്‍ബന്ധമാണ്. കൈകള്‍ സാനിറ്റൈസ് ചെയ്യുകയും വേണം.

നിയമപ്രകാരം രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ധര്‍ണ സമരം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മറ്റു കൂടിച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം കൂടിച്ചേരലുകളില്‍ പത്തു പേരില്‍ കൂടാനും പാടില്ല. വ്യാപാര സ്ഥാപനങ്ങളില്‍ ഒരു സമയത്ത് 20 പേരില്‍ കൂടുതല്‍ ആവാന്‍ പാടില്ല. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എത്തുന്നവര്‍ക്ക് ഇ ജാഗ്രതയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം.

നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 20,000 രൂപ പിഴയും രണ്ടു വര്‍ഷം വരെ തടവും ലഭിക്കും. സംസ്ഥാനത്ത് സമ്പര്‍ക്കം മൂലമുള്ള രോഗബാധ വര്‍ദ്ധിക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

0Shares