
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു. നവംബർ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.
തെലങ്കാന, മിസോറാം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായും ഛത്തീസ്ഗഡിൽ രണ്ട് ഘട്ടവുമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ്. നവംബർ 17ന് മധ്യപ്രദേശ്, നവംബർ 23ന് രാജസ്ഥാനിലും 30ന് തെലങ്കാനയിലും വോട്ടെടുപ്പ് നടക്കും. നവംബർ എഴിനും 17നും ആണ് ഛത്തീസ്ഗഡിൽ വോട്ടെടുപ്പ് നടക്കുക.
മിസോറാം
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി: ഒക്ടോബർ 13, സൂക്ഷ്മ പരിശോധന: ഒക്ടോബർ 20ന്, പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി: ഒക്ടോബർ 21 നുമാണ്.
വോട്ടെടുപ്പ്: നവംബർ ഏഴിന്.
മധ്യപ്രദേശ്
നാമനിർദേശ പത്രിക സമർപ്പിക്കേണ്ട തീയതി: ഒക്‌ടോബർ 21, നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി: ഒക്‌ടോബർ 30.

സൂക്ഷ്മപരിശോധനയ്‌ക്കുള്ള തീയതി: ഒക്‌ടോബർ 31, സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ രണ്ട്, വോട്ടെടുപ്പ്: നവംബർ 23,
നവംബർ 17.
രാജസ്ഥാൻ
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട തീയതി: ഒക്‌ടോബർ 30, നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ ആറ്, സൂക്ഷ്മ പരിശോധന തീയതി: നവംബർ ഏഴ്, പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ ഒമ്പത്,വോട്ടെടുപ്പ്: നവംബർ 23.
തെലങ്കാന
നാമനിർദേശ പത്രിക സമർപ്പിക്കേണ്ട തീയതി: നവംബർ മൂന്ന്, നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 10, സൂക്ഷ്മ പരിശോധനയ്ക്കുള്ള തീയതി: നവംബർ 13, സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ 15, വോട്ടെടുപ്പ് : നവംബർ 30.
ഛത്തീസ്ഗഡ്
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട തീയതി: ഒന്നാം ഘട്ടത്തിലേക്കുള്ള ഒക്‌ടോബർ 13, രണ്ടാം ഘട്ടത്തിലേക്ക് ഒക്‌ടോബർ 21, നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി: ഫേസ് ഒന്ന്- ഒക്ടോബർ 20, ഫേസ് രണ്ട്- ഒക്ടോബർ 30 നോമിനേഷനുകളുടെ സൂക്ഷ്മ പരിശോധന തീയതി: ഫേസ് ഒന്ന്- ഒക്ടോബർ 21, ഫേസ് രണ്ട്- ഒക്ടോബർ 31, സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള തീയതി: ഘട്ടം ഒന്ന്- ഒക്ടോബർ 23, ഘട്ടം രണ്ട്- നവംബർ മൂന്ന്, വോട്ടെടുപ്പ് തീയതി: ഘട്ടം ഒന്ന്- നവംബർ ഏഴ്, ഘട്ടം രണ്ട് നവംബർ 17.
