നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ; ‘വോട്ട് വണ്ടി ക്യാമ്പസുകളിലേക്ക് പ്രയാണം തുടങ്ങി; കന്നി വോട്ടർമാരിൽ അവബോധം; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ; ‘വോട്ട് വണ്ടി ക്യാമ്പസുകളിലേക്ക് പ്രയാണം തുടങ്ങി; കന്നി വോട്ടർമാരിൽ അവബോധം; കൂടുതൽ അറിയാം..

കാസറഗോഡ്: ജനാധിപത്യ പ്രക്രിയയിൽ തിരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുകയും കന്നി വോട്ടർമാരിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിനായി “വോട്ട് വണ്ടി ” ക്യാമ്പസുകളിലേക്ക് പ്രചാരണ യാത്ര നടത്തി. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഗോവിന്ദ പൈ മെമ്മോറിയൽ കോളേജിൽ നിന്നും പ്രയാണം ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്വീപ് ബ്ലോക്ക് കോർഡിനേറ്റർ സച്ചിൻരാജ് വിദ്യാർത്ഥികളോട് വോട്ടിൻ്റെ മഹത്ത്വം വിശദീകരിച്ചു.

തുടർന്ന് കൊട്ടും പാട്ടുമായി വോട്ട് വണ്ടിക്കൊപ്പം നാടൻ പാട്ട് കലാകാരൻമാരായ റംഷി പട്ടുവം, സുധേഷ് എന്നിവർ സംവദിച്ചു. സ്വീപ് ബ്ലോക്ക് കോർഡിനേറ്റർമാരായ ആതിര, രേഷ്മ, തദ്ദേശ ഭരണ സമിതി ജീവനക്കാർ എന്നിവർ പങ്കെടുത്തു. കന്നി വോട്ടർമാർക്ക് പ്രായോഗിക പരിശീലനം നൽകിക്കൊണ്ട് “വോട്ട് വണ്ടി” കുമ്പളയിലെ IHRD കോളേജ്, ബജെ മോഡൽ കോളേജ് എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കോളേജ് ക്യാമ്പസുകളിൽ കന്നി വോട്ടർമാരെ നേരിട്ട് കണ്ടുമുട്ടി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വോട്ടിംഗ് രീതികളും വിശദീകരിക്കുന്നതിനായി വോട്ടർ ജാഗ്രത വാഹന പ്രചാരണ പരിപാടികൾ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തും.

0Shares