കോവിഡ് 19 നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 88 പേരെ അറസ്റ്റ് ചെയ്തു; മാസ്‌ക് ധരിക്കാത്ത 420 പേര്‍ക്കെതിരെ കേസ്

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ് 19 നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍  88 പേരെ അറസ്റ്റ് ചെയ്തു; മാസ്‌ക് ധരിക്കാത്ത 420 പേര്‍ക്കെതിരെ കേസ്

കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 24 ന് കാസർകോട് ജില്ലയില്‍ 88 പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം (3), കുമ്പള (2), കാസര്‍കോട്(4), വിദ്യാനഗര്‍ (3), ബദിയഡുക്ക (2), ആദൂര്‍ (2), ബേഡകം (1), മേല്‍പ്പറമ്പ (5), ബേക്കല്‍ (3), അമ്പലത്തറ (3), ഹോസ്ദുര്‍ഗ് (3), നീലേശ്വരം (2), ചന്തേര (3), ചീമേനി (3), വെള്ളരിക്കുണ്ട് (4), ചിറ്റാരിക്കാല്‍ (4), രാജപുരം (4) എന്നീ സ്റ്റേഷനുകളിലായി 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയത കേസുകളുടെ എണ്ണം 6008 ആയി. 8895 പേരെ അറസ്റ്റ് ചെയ്തു. 1338 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. അതേപോലെ തന്നെ മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ കഴിഞ്ഞ ദിവസം 420 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 36100 ആയി.

0Shares