വിജയ് സാഖറെയെ എൻ.ഐ.എയിൽ നിയമിച്ചു; ചോദിച്ചത് നാർക്കോട്ടിക്‌സിൽ, കിട്ടിയത് എൻ.ഐ.എയിൽ

  • Post category:Kerala / national / news
  • Reading time:1 min read
You are currently viewing വിജയ് സാഖറെയെ എൻ.ഐ.എയിൽ നിയമിച്ചു; ചോദിച്ചത് നാർക്കോട്ടിക്‌സിൽ, കിട്ടിയത്  എൻ.ഐ.എയിൽ

തിരുവനന്തപുരം / ന്യു ഡെൽഹി: കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എ.ഡിജി.പി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ ഐ.ജിയായി നിയമിച്ചു. ഡപ്യൂട്ടേഷനിലാണ് നിയമനം. സംസ്ഥാനത്തെ ചുമതലകളില്‍ നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി. നിലവില്‍ കേരളാ പൊലീസിൻ്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സാഖറെ. എന്‍.ഐ.എയില്‍ ഇന്‍സ്പെക്ടര്‍ ജനറലായാണ് നിയമനം. അഞ്ച് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടത്. എന്നാൽ, എൻ.ഐ.എയിലേക്ക് നൽകുകയായിരുന്നു.

വിജയ് സാഖറെ പോകുന്ന സാഹചര്യത്തില്‍ മനോജ് എബ്രഹാമിന് ക്രമസമാധാനത്തിൻ്റെ ചുമതല നല്‍കിയേക്കും. വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് വിജയ് സാഖറെ. സ്വര്‍ക്കടത്ത് കേസില്‍ സുരേഷിൻ്റെ ആരോപണവും സാഖറെയ്ക്കെതിരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാഖറെ എന്‍.ഐ.എയിലേക്ക് പോകുന്നത് ശ്രദ്ധേയമായ കാര്യമായി വിലയിരുത്തേണ്ടിയിരിക്കുന്നു.

1996 കേരള കേഡറിലെ ഐ.പി.എസ് ഓഫീസറാണ് വിജയ് സാഖറെ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടെ ആണ് അദ്ദേഹത്തെ സംസ്ഥാനത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചത്. കോവിഡ് മഹാമാരി കേരളത്തിൽ ശക്തമായ നാളുകളിൽ ക്രമസമാധാന പാലനത്തിൽ ജാഗ്രതയോടെ പ്രവർത്തിച്ച പോലീസ് ഓഫിസർ ആണ്‌.

0Shares