
തമിഴ് നടൻ വിജയ്യും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടിലാണുള്ളത്. എന്നാൽ വിജയുടെ മകൻ ജെയ്സൺ സഞ്ജയ് കാനഡയിലാണുള്ളത്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്.

കാനഡയിൽ ഫിലിം സ്റ്റഡീസ് പഠിക്കുകയാണ് താരത്തിന്‍റെ മകൻ . കോവിഡ് കാനഡയെയും സാരമായി ബാധിച്ചിട്ടുണ്ട്. 24000ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറിൽപരം മരണങ്ങളും ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
