വിജയ് ദേവരകൊണ്ട നായകനായ ‘ലൈഗർ’; മലയാള ഗാനം റിലീസ് ചെയ്തു

  • Post category:entertainment
  • Reading time:1 min read
You are currently viewing വിജയ് ദേവരകൊണ്ട നായകനായ ‘ലൈഗർ’; മലയാള ഗാനം റിലീസ് ചെയ്തു

നടൻ വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം ചെയ്യുന്ന, പുരി ജഗന്നാഥ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘ലൈഗർ’. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പുതിയ മലയാളം ഗാനം പുറത്തിറങ്ങി. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു ബോക്സറുടെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട വ്യത്യസ്തമായ മേക്കോവറിലാണ് അഭിനയിക്കുന്നത്. രമ്യ കൃഷ്ണൻ, വിഷ്ണു റെഡ്ഡി, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. വിജയ് യുടെ ആദ്യ പാൻ-ഇന്ത്യൻ ചിത്രമാണിത് . വിജയ് ദേവരകൊണ്ടയുടെ ആദ്യ പാൻ-ഇന്ത്യൻ ചിത്രമാണ് ലൈഗർ.

0Shares