കുടുങ്ങുമോ ചെന്നിത്തല?; ബാർ കോഴ കേസിലെപുതിയ വെളിപ്പെടുത്തലിൽ പ്രാഥമികാന്വേഷണത്തിന് വിജിലൻസ്

  • Post category:news
  • Reading time:1 min read
You are currently viewing കുടുങ്ങുമോ ചെന്നിത്തല?; ബാർ കോഴ കേസിലെപുതിയ വെളിപ്പെടുത്തലിൽ പ്രാഥമികാന്വേഷണത്തിന് വിജിലൻസ്

പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെ പ്രാഥമികാന്വേഷണത്തിന് വിജിലൻസ്. ബാർ ലൈസൻസ് ഫീസ് കുറയ്‌ക്കാൻ ഒരു കോടി രൂപ കോഴ നൽകി എന്ന ബിജു രമേശിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി സ്വീകരിച്ചത്.

ആരോപണത്തില്‍ പരാമര്‍ശം വന്നവര്‍ക്കെതിരെ അന്വേഷണം നടത്താനുള‌ള പരാതികളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി സർക്കാരിനോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന്‍റെ പിന്നാലെയാണ് വിജിലൻസ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയത്.

0Shares