പീഡനത്തിന് ഇരയായ അതിജീവതയെ കണ്ടെത്തി; പാലക്കാട് നിന്നും തട്ടിക്കൊണ്ടു പോയത് ബന്ധുക്കളും പ്രതിയും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പീഡനത്തിന് ഇരയായ അതിജീവതയെ കണ്ടെത്തി; പാലക്കാട് നിന്നും തട്ടിക്കൊണ്ടു പോയത് ബന്ധുക്കളും പ്രതിയും

പാലക്കാട്: ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ പീഡനത്തിന് ഇരയായ പതിനൊന്നുകാരി അതിജീവതയെ കണ്ടെത്തി. ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് മാതാപിതാക്കളുടെ കൂടെ അതിജീവതയെ കണ്ടെത്തിയത്. നേരത്തെ തട്ടികൊണ്ടുപോയ സംഘത്തെ പിടികൂടിയിരുന്നെങ്കിലും അതിജീവതയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം മുത്തശ്ശിയുടെ വീട്ടിലെത്തി പ്രതിയായ ചെറിയച്ഛനും ബന്ധുക്കളും അമ്മയുടെ സാന്നിധ്യത്തില്‍ അതിജീവതയെ തട്ടികൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശി പൊലീസില്‍ പരാതി നല്‍കി.

girl image not real

പോക്സോ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ആണ് അതിജീവതയെ തട്ടികൊണ്ടു പോയത്. മൊഴി മാറ്റാനാണ് അതിജീവതയെ തട്ടിക്കൊണ്ട് പോയതെന്നും കുട്ടിയെ ഉപദ്രവിക്കുമോ എന്ന ഭയപ്പെടുന്നതായും മുത്തശ്ശി പറഞ്ഞിരുന്നു.

ബാലപീഡനക്കേസില്‍ പ്രതിയായ അമ്മാവന്‍ ഉള്‍പ്പെടെ ആറുപേരെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് തിങ്കളാഴ്‌ച അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. കഴിഞ്ഞ വര്‍ഷം ചെറിയച്ചനെതിരെ ടൗണ് സൗത്ത് പോലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

പ്രതിക്ക് അനുകൂലമായി മൊഴി മാറ്റാനാണ് കുട്ടിയെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. മുത്തശ്ശിയുടെ വീട്ടിലെത്തിയ സംഘം കുട്ടിയെ ബലം പ്രയോഗിച്ച്‌ വാഹനത്തില്‍ കൊണ്ടുപോയി. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും മകള്‍ക്കും പരിക്കേറ്റു. കാറിലും ബൈക്കിലുമായാണ് സംഘം എത്തിയത്. 

മതാപിതാക്കളോടപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ അതിജീവതയെ കോടതിയെ അറിയച്ചതിനെ തുടര്‍ന്ന് മുത്തശ്ശിയോടൊപ്പം വിടുകയായിരുന്നു. തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും അതിജീവതയെ ബലപ്രയോഗത്തിലൂടെ തട്ടികൊണ്ടുപോയെന്ന് മുത്തശ്ശിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തിൽ പോലീസ് നടപടികൾ തുടങ്ങി.

0Shares