ചെങ്കള പഞ്ചായത്തിലെ 19-ാം വാര്‍ഡിൽ വിവിധ വികസന പദ്ധതികൾ; ഉദ്ഘാടനം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ചെങ്കള പഞ്ചായത്തിലെ 19-ാം വാര്‍ഡിൽ വിവിധ വികസന പദ്ധതികൾ;  ഉദ്ഘാടനം നടത്തി

ചെങ്കള/ കാസർകോട്: ചെങ്കള പഞ്ചായത്ത് ചെങ്കള 19-ാം വാര്‍ഡിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നു. പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത് നിർമ്മിച്ച ചെങ്കള ചേറൂർ മെക്കാഡം റോഡിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി. ബഷീറും ചെങ്കള കുന്നിൽ കാനത്തിൽ മൂല റോഡ്,IIALP സ്കൂൾ ചെങ്കള കിച്ചൻ ബ്ലോക്ക്, എം.എ മുഹമ്മദ് കുഞ്ഞി ഹാജി മെമ്മോറിയൽ ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ചെങ്കള സ്കൂൾ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമും നിർവഹിച്ചു.

ചടങ്ങില്‍ സൗദി കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി ജി, സെക്രട്ടറി സി. എം. എ. കാദര്‍, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കാദര്‍ ഹാജി ചെങ്കള, ബി. എം. എ. കാദര്‍, എം. എം. മുഹമ്മദ് കുന്ഹി ഹാജി, (പ്രസിഡന്റ് ഹൈദ്രോസ് ജുമാ മസ്ജിദ് ചെങ്കള ), എം. എ. എച്ച്. മഹമൂദ് , മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് എം.എം നൗഷാദ്, ഐ.ഐ.എ.എല്‍.പി. സ്‌കൂള്‍ മാനേജര്‍ എം.എ.ഷറഫുദ്ദീന്‍,, പി.ടി.എ. പ്രസിഡണ്ട് മൊയ്തീന്‍ കൊവ്വല്‍, ഖാദര്‍ ബദരിയ, നിഷാദ് എ.എം., എം.എ.എച്ച് സുനൈഫ്, മെഹറൂഫ് ബദരിയ, മുനഫീര്‍ പീടിക, സി.ബി.സിനാന്‍, ബി.എം.സുബൈഹ്, മുഹ്‌സിന്‍ കൈരളി തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ റഷീദ ഖാദര്‍ ബദരിയ സ്വാഗതവും എം.എം അബ്ദുള്‍ഖാദര്‍ നന്ദിയും പറഞ്ഞു.

0Shares