കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ; ഔദ്യോ​ഗികമായി അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ; ഔദ്യോ​ഗികമായി അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ

വന്ദേഭാരത് ട്രെയിൻ വന്നതിനെക്കുറിച്ച് ഔദ്യോ​ഗികമായി അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ.കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് ഔദ്യോ​ഗികമായി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു .

ഇതുവരെ ഔദ്യോ​ഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.അതേസമയം വന്ദേഭാരത് കേരളത്തിനുളള വിഷു കൈനീട്ടമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്‌ഓഫ്‌ ചെയ്തേക്കും.

കേരളത്തില്‍ സര്‍വീസ് നടത്താനായി ചെന്നൈയില്‍ നിന്നെത്തിയ വന്ദേഭാരത് ട്രെയിനിന് പാലക്കാട് ജംഗ്ഷനില്‍ വലിയ സ്വീകരണമാണ് നല്‍കിയത്. രാത്രിയോടെ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും.

0Shares