Trending News





മുപ്പത് ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി. അനധികൃതമായി ഓടുന്ന സ്വകാര്യ ബസ് സർവീസുകളെ നേരിടാനാണ് ഈ തീരുമാനം. സ്വകാര്യ ബസ്സുകൾ അനധികൃതമായി ഓടിക്കൊണ്ടിരുന്ന റൂട്ടുകളാണ് കെ.എസ്.ആർ.ടി.സി. ഏറ്റെടുത്തത്.ടേക്ക് ഓവർ റൂട്ടുകളിലാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.
Also Read
140 കിലോമീറ്ററിന് മുകളിലായി പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകൾക്ക് നിരക്ക് ഇളവ് ബാധകമായിരിക്കും.ഈ മാസം പതിനെട്ടിനകം വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെൻഷൻ നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ചീഫ് സെക്രട്ടറിതന്നെ ഓൺലൈൻ വഴി ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 140 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചിട്ടുണ്ട്. കോടതി നിർദേശിച്ചിട്ടും പെൻഷൻ നൽകാൻ തയാറാവാതിരുന്ന സർക്കാർ നിലപാടിനെതിരെ സിംഗിൾ ബെഞ്ച് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ചീഫ് സെക്രട്ടറിയ്ക്കൊപ്പം ഗതാഗത സെക്രട്ടറിയും ഇന്ന് ഹാജരായി

Sorry, there was a YouTube error.