കടലിന് നടുവിൽ 18,000 കിലോ സ്​ഫോടക വസ്​തു പൊട്ടിതെറിപ്പിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍; കാരണം അറിയേണ്ടേ?

  • Post category:news
  • Reading time:1 min read
You are currently viewing കടലിന് നടുവിൽ 18,000 കിലോ സ്​ഫോടക വസ്​തു പൊട്ടിതെറിപ്പിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍; കാരണം അറിയേണ്ടേ?

യുദ്ധ സാഹചര്യങ്ങളിൽ തകരുമോയെന്നറിയാൻ യു.എസ്​ യുദ്ധകപ്പലായ യു.എസ്​.എസ്​ ജെറാൾഡ്​ ആർ. ഫോഡിനു സമീപം നടത്തിയത്​ കൂറ്റൻ സ്​ഫോടനം. വെള്ളിയാഴ്ചയാണ്​ അറ്റ്​ലാന്‍റിക്​ സമുദ്രത്തിൽ ​ഫ്ലോറിഡ തീരത്തുനിന്ന്​ 100 കിലോമീറ്റർ മാറി സ്​ഫോടനം നടത്തിയത്​. 18,143 കിലോ സ്​ഫോടക വസ്​തുക്കൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന്​ പരിസരത്ത്​ റിക്​ടർ സ്​കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിട്ടും യുദ്ധക്കപ്പലിന്​ കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.

പരീക്ഷണത്തിൽ പങ്കെടുക്കുന്ന സൈനികർക്കും മറ്റ് ഉദ്യോഗസ്ഥർക്കും മികച്ച സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷമാണ് സ്​ഫോടനം നടത്തിയതെന്ന് യു. എസ് നേവി അറിയിച്ചു. മുമ്പും ഇതേ രീതിയിൽ യുദ്ധക്കപ്പലുകളിൽ യു.എസ്​ സേന പരിശോധന നടത്തിയിട്ടുണ്ട്.

https://twitter.com/Warship_78/status/1406601477435576321

യു.എസ്​.എസ്​ ജാക്സൺ, യു.എസ്​.എസ്​ മിൽവോകീ എന്നിവയിൽ 2016ലും. യു.എസ്.എസ്​ മിസ വെർഡയിൽ 2008ലും​ യു.എസ്​.എസ്​ വാസ്​പയിൽ 1990ലും​, യു.എസ്​.എസ്​ ​മൊബൈൽ ബേ 1987ലും പരീക്ഷണം പൂർത്തിയാക്കിയിരുന്നു. യു.എസ്​.എസ്​ തിയോഡർ റൂസ്​വെൽറ്റിലാണ്​ ഏറ്റവും ആദ്യം സമാന പരിശോധന നടന്നത്​- 1987ൽ. പരീക്ഷണം പൂർത്തിയാക്കിയ കപ്പൽ പരിശോധനക്കും തുടർ നടപടികൾക്കുമായി തുറമുഖത്തെത്തിച്ചു.

0Shares