പുതിയ അടവ് നയവുമായി യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്; നാറ്റോ സഖ്യത്തിൽ നിന്നും പുറത്ത് പോകുമെന്ന് ഭീഷണി; ഇറാൻ- അമേരിക്ക യുദ്ധം; കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing പുതിയ അടവ് നയവുമായി യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്; നാറ്റോ സഖ്യത്തിൽ നിന്നും പുറത്ത് പോകുമെന്ന് ഭീഷണി; ഇറാൻ- അമേരിക്ക യുദ്ധം; കൂടുതൽ അറിയാം..

ലണ്ടൻ: ഇറാനുമായുള്ള യുദ്ധം കൂടുതൽ മൂർഛിക്കുന്ന സാഹചര്യത്തിൽ നാറ്റോ സഖ്യത്തിൽ നിന്നും പുറത്ത് പോകുമെന്ന ഭീഷണിയുമായി അമേരിക്ക. നാറ്റോ (നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ- NATO) വെറും കടലാസ് പുലിയാണെന്നും സഖ്യത്തിൽ നിന്നും അമേരിക്ക പുറത്ത് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടിക്ക് സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് ട്രംപ് പുതിയ അടവ് നയവുമായി രംഗത്ത് വന്നത്. നാറ്റോ സഖ്യത്തിൽ നിന്നും പിൻവലിയുന്നതിനെ കുറിച്ച് താൻ ഗൗരവമായി ആലോചിച്ചതെന്ന് ട്രംപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. നാറ്റോ സഖ്യം ഒരു ‘കടലാസ് പുലി’ മാത്രമാണെന്നും ട്രംപ് പരിഹസിച്ചു.

0Shares